ജൈവവൈവിദ്ധ്യ ത്രൈമാസിക പ്രകാശനം ചെയ്യല്‍

October 12, 2026

പെരുമ്പളം ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ
"നീരും വേരും" എന്ന പേരിൽ ത്രൈമാസിക പ്രകാശനം ചെയ്തു. പ്രശസ്ത ചരിത്രകാരനും സാമ്പത്തിക - സാമൂഹ്യ ശാസ്ത്ര പ്രവർത്തകനും
CSES (സെൻറർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെൻറ് സ്റ്റഡീസ്) ചെയർപേഴ്സനുമായ പ്രൊഫ: പി കെ മൈക്കിൾ തരകൻ മാസിക പ്രകാശനം ചെയ്തു.
സംസ്ഥാന ടൂറിസം മിഷൻ സി ഇ ഒ ശ്രീ. കെ രൂപേഷ് കുമാർ മുഖ്യ അതിഥി ആയിരുന്നു .
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.
സി .ആർ . അധ്യക്ഷത വഹിച്ച യോഗത്തിൽ ജൈവ വൈവിധ്യ പരിപാലന സമിതി കൺവീനറും ത്രൈമാസിക ചീഫ് എഡിറ്ററുമായ . കെ. ദേവരാജ പണിക്കർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി വി പി ഷേർളി ,
പഞ്ചാ : അംഗം ശ്രീ. കെ എ . ജയകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും ത്രൈ മാസിക എഡിറ്ററുമായ ശ്രീ. എൻ പി .അച്യുതൻ നായർ, ശ്രീ .പി എം ജിനീഷ്ലാൽ,
ശ്രീ എം എൻ .സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മാസികയ്ക്ക്
"നീരും വേരും" എന്ന പേര് നിർദ്ദേശിച്ച ശ്രീമതി സ്വാതി ബിൻസിനെ ചടങ്ങിൽ ആദരിച്ചു.
ജനപ്രതിനിധികൾ, സിഡിഎസ് / എഡിഎസ് അംഗങ്ങൾ,
പരിസ്ഥിതി പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ.... തുടങ്ങി സമൂഹത്തിലെ നാനാ മേഖലയിലുള്ളവർ പങ്കെടുത്തു.

ഫോട്ടോ