ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

2000  വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സ്ഥലവും ഇന്നത്തെ അമ്പലപ്പുഴ,ചേര്‍ത്തല താലൂക്കുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളും ഉണ്ടായിരുന്നില്ലെന്ന് ചരിത്രം പറയുന്നു. ലോകസഞ്ചാരികളായ ടോളമി ബി.സി 400-ലും മെഗസ്തനീസ് 306 ലും കേരളത്തില്‍ വന്നപ്പോള്‍ കപ്പലില്‍ സഞ്ചരിച്ചത് ഈ വഴിക്കായിരുന്നെന്നും അന്നത്തെ തുറമുഖമായിരുന്ന കടുത്തുരുത്തിയില്‍ നിന്നും ത്യപ്പൂണിത്തറയിലേക്ക് പോയത് ഇതിലേയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടിവിടെ കടല്‍ മാറി കരയായി വളരെക്കാലം ചതുപ്പുനിലമായി കിടന്നിരിക്കണം. ഇന്നും ഇവിടെ കുഴിച്ചുനോക്കിയാല്‍ കിട്ടുന്ന കക്കാശേഖരവും കണ്ടല്‍മരങ്ങളുടേയും ഉപ്പൂത്ത്,ബ്ളാത്തി എന്നീ ചെടികളുടെ അവശിഷ്ടങ്ങളും ഇതിന് തെളിവാണ്. എ.ഡി 1341 ജൂണ്‍ മാസത്തിലെ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ പല പ്രദേശങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങളും സംഭവിച്ചു. അങ്ങനെ നോക്കുമ്പോള്‍ പൂത്തോട്ട പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശം ,മേല്‍പ്പറഞ്ഞ വെള്ളപ്പൊക്കത്തില്‍ മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകിയതോടെ പുഴ മുറിഞ്ഞൊഴുകുകയും (മുറിഞ്ഞപ്പുഴ) കാളകളെ കുളിപ്പിക്കുന്നതിന് പണ്ടെന്നൊ ഉണ്ടാക്കിയ കാളത്തോട് വന്‍കായലായി മാറുകയും വടക്കുവശത്ത് ഇരുവശവും കൈതകള്‍ വെച്ചുപിടിച്ചിരുന്ന തോട് കൈതപ്പുഴക്കായലായി മാറുകയും തുടര്‍ന്ന് ഇതൊരു ദ്വീപായി രൂപ്പപ്പെടുകയും ചെയ്തിട്ടുണ്ടാവാം. കണ്ടവ്‍വനങ്ങളും മുതലമുള്‍ക്കാടുകളും കൈതകളും നിറഞ്ഞ പ്രദേശമായിരുന്നു പെരുമ്പളം.പള്ളം എന്നാല്‍ കടലോരമെന്നും ചതുപ്പുനിലമെന്നും വ്യത്യസ്ഥങ്ങളായ അര്ത്ഥം ഉള്ളതായികാണുന്നു. പെരും എന്നാല്‍ വലുത് എന്നാണല്ലോ . ഒലിയ കടലോരമെന്നാ വലിയ ചതുപ്പു പ്രദേശമെന്നാ ഉള്ള അര്ത്ഥത്തിലാകാം പെരുമ്പളം എന്ന പേരിന്‍റെ ആവിര്‍ഭാവമെന്ന് അനുമാനിക്കാം. ഇവിടെ ജനവാസമാരംഭിക്കുന്നത് 1200 വര്‍ഷങ്ങള്‍ക്കിപ്പുറമായിരിക്കണം.പഴയ കൊച്ചി രാജ്യത്തിന്‍റെ വടക്കേ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന നമ്പൂതിരിമാര്‍ കൊച്ചി-കോഴിക്കോട് രാജ്യങ്ങള്‍ തമ്മില് നിരന്തരമായി നടന്നു വന്ന യുദ്ധങ്ങളില്‍ പൊറുതിമുട്ടി തങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ കുറച്ചു സ്ഥലം നല്‍കണമെന്ന് കൊച്ചി രാജാവിനോടപേക്ഷിച്ചെന്നും രാജാവ് കനിഞ്ഞു നല്‍കിയ സ്ഥലത്ത് വന്ന് താമസം തുടങ്ങിയതോടെ ജനവാസമുണ്ടായെന്നും അതല്ലാ , ആദിമനിവാസികള്‍   അരയന്‍മാരായിരുന്നുവെന്നും രണ്ടഭിപ്രായങ്ങളുണ്ട്. അതെന്തായാലും ഇവിടെ 56 നമ്പൂതിരി മനകള്‍ നിലവിലുണ്ടായിരുന്നു. പട്ടേകാട്, കെയ്കാട്ട്,പൂവ്വന്തറ, അമ്പാട്ട് ,ഇറപ്പുഴ ,കുന്നല്‍, പുതുക്കാട്, വെള്ളയില്‍ ,കാവുമന, വടക്കനേഴത്ത് ,പഴമ്പനാകുളം കണ്ണാട്ട്, എടവനക്കാട്, എന്നിവയെല്ലാം മേല്‍പ്പറഞ്ഞ മനകളില്‍പ്പെടുന്നു. എ.ഡി 1503 

ല്‍ പെരുമ്പളത്തു വന്ന അല്‍ബൂക്കര്‍ക്കിന്‍റെ നേത്യത്വത്തിലുള്ള പോര്‍ച്ചുഗ്രീസ് പട്ടാളം ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. കാലപ്രവാഹത്തില്‍ 350 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രാഹ്മണ കുടുംബങ്ങള്‍ നാമാവശേഷമായി. എ.ഡി 1742 ല്‍ തിരുവിതാംകൂര്‍ വാണിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ സചിവന്‍ രാമയ്യന്‍ ദളവ പെരുമ്പളത്തു വരുകയും ഹൈദരാലി തിരുവിതാംകൂര്‍ ആക്രമിക്കുമോ എന്ന ഭയം കൊണ്ട് രാജ്യാതിര്‍ത്തി സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പട്ടേകാട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് ഒരു മണല്‍ക്കോട്ട നിര്‍മ്മിച്ചെന്നും 70 വര്‍ഷം മുമ്പു വരെ അതിന്‍റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായും കേള്‍ക്കുന്നു. പെരുമ്പളത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ അരയുകുളങ്ങര ക്ഷേത്രം എ.ഡി 1650 ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച് ഇടപ്പള്ളി ഇളങ്ങള്ളൂര് സ്വരൂപത്തിന് നല്‍കുകയായിരുന്നു. പെരുമ്പളത്തെ ആദ്യത്തെ നിയമ ബിരുദധാരിയായ ടി.എം ചേന്ദന്‍ സ്വാതന്ത്ര സമരത്തില് പങ്കുചേര്‍ന്ന് വൈക്കത്തുവെച്ച് അറസ്റ്റുവരിച്ച് ജയില്‍വാസമനുഭവിക്കുകയുണ്ടായി. വിവിധങ്ങളായ സാംസ്കാരിക സംഘടനകളും , നാടകം,ബാലെ എന്നിവയൊക്കെ നിറഞ്ഞു നിന്ന സമ്പന്നമായ കലാ സാംസ്കാരിക പശ്ചാത്തലമുള്ള നാടാണിച്. സാംസ്കാരിക പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ഒരു നീണ്ടനിരതന്നെ ഇവിടെയുണ്ടായിരുന്നു. പ്രശസ്ത കവി ചെമ്മനം ചാക്കോ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. വിദ്യാഭ്യാസ മേഖലയില്‍ നാടിന് അഭിമാനാര്‍ഹമായ ഒരു ചരിത്രമുണ്ട്. 1850 ല്‍ സ്ഥാപിച്ചതും , എച്ച്.എശ്.എല്‍.പി.എസ് എന്നറിയപ്പെടുന്ന സ്ക്കൂളാണ് ഈ പ്രദേശത്തുണ്ടായ ആദ്യത്തെ വിദ്യാലയം. 1902 ല്‍ ദ്വീപിന്‍റെ തെക്കുഭാഗത്ത് മഠത്തുമുറിയില് സൌത്ത് എല്‍.പി സ്ക്കൂളിലും , 1961 ല്‍ എസ്.എന്‍ ഭജനയോഗം സംഭാവന ചെയ്ത സ്ഥലത്ത് നോര്‍ത്ത് എല്‍.പി സ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. 1961 ല്‍ ഒരു ഹൈസ്ക്കൂള്‍ ഉണ്ടാവുകയും നാട്ടുകാര് ഉള്‍പ്പന്നപിരിവ് നടത്തി പണം സംഭരിച്ച് സ്ഥലം വാങ്ങി സര്‍ക്കാരിലേക്ക് നല്‍കുകയും പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 1991 മുതല്‍ ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. 1979 വരെ ഈ ദ്വീപ് മറ്റത്തില് ഭാഗം പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു. 1952 ല്‍ പഞ്ചായത്ത് സമ്പ്രദായം നിലവില് വന്നപ്പോള് മുതല്‍ വളരെകാലം വി.എം.രാഘവ പണിക്കറായിരുന്നു പ്രസിഡന്‍റ്. .1979 ല്‍ ഇതൊരു പഞ്ചായത്തായി. 1952 ല്‍ വൈക്കം മാധവന്‍ മന്ത്രിയായരുന്ന കാലത്ത് അനുവദിച്ചു തന്ന അന്നത്തെ ബൈവീക്കിലി ആശുപത്രിയാണ്  ഇന്നത്തെ നിലവിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ന്നത്.  കേരളത്തില്‍ കരമാര്‍്ഗമുള്ള ഗതാഗത സൌകര്യം വിപുലപ്പെടുത്തുന്നതിനു മുമ്പ് എറണാകുളത്തു നിന്നും തെക്കന്‍ നാടുകളിലേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഇന്നത്തെ  ദേശീയ ജലപാത വഴി നാല്‍പ്പതോളം യാത്രാ,ചരക്കു ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. പെരുമ്പളത്തിന്‍റെ തെക്കുഭാഗത്ത് ഈ ബോട്ടുകള്‍ ഈ ബോട്ടുകള്‍ അടുക്കുമായിരുന്നു. 1978 ലാണ് 

അടുത്ത കരകളെ പെരുമ്പളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചത്.  പെരുമ്പളത്തെ വില്ലേജ് ഓഫീസ്, ക്യഷി ഓഫീസ്,പഞ്ചായത്ത് ഓഫീസ്, ആയുര്‍വ്വേദ ഡിസ്പെന്സറി,വി.ഇഒ ഓഫീസ്  ,വെറ്റിനറി ഡിസ്പെന്സറി എന്നിവയ്ക്ക് സ്ഥലം സംഭാവന നല്‍കിയ കരയോഗവും, ആശുപത്രിക്ക് സ്ഥലവും കെട്ടിടവും നല്‍കിയ എസ്.എന്‍.വി  സമാജവും സാംസ്കാരിക നിലയത്തിന് സ്ഥലം നല്കിയ       സൊത്ത് സബ് സെന്‍ററിന് സ്ഥലം നല്‍കിയ ധീവരസഭയും ഈ നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില് നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.